Ajay P Mangad

നോവലിസ്റ്റും പത്രപ്രവര്‍ത്തകനും. അജയ് പി.മങ്ങാട്ടിന്റെ ആദ്യനോവലായ സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് വായനക്കാര്‍ക്കിടയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യവുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. ഒപ്പം, സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുള്‍വഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്നു ഈ രചന. ലോകം അവസാനിക്കുന്നില്ല, ഏകാന്തതയുടെ പുരാവൃത്തം എന്നിവയും അജയ് പി.മങ്ങാട്ടിന്റെ കൃതികളാണ്. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനാണ്.

Showing the single result

Shopping Cart