Sale!

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

(1 customer review)

256

മയ്യഴി എന്ന ചെറിയ സമൂഹം ഒരു ഭൂപടം ആയി പരിണമിക്കുന്ന ആഖ്യാനശൈലിയാണ് മുകുന്ദൻ ഈ നോവൽ നടത്തിയിരിക്കുന്നനത്. കേരളത്തിൽ നിലനിന്നിരുന്ന അധിനിവേശശക്തികളുടെ ചരിത്രവും അവരുടെ പിൻവാങ്ങലുമെല്ലാം നോവൽ പ്രമേയത്തിൽ പ്രകടമായി കാണാം. പാശ്ചാത്യ ദുരന്തനായക സങ്കൽപ്പത്തോളം ഉയരുന്ന കഥാപാത്രസൃഷ്ടി ദാസനെന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് യാഥാർത്ഥ്യമാകുന്നു. വെള്ളിയാംങ്കല്ലിലെ തുമ്പികളായി വായനക്കാരനും മുത്തശ്ശി കഥകളുടെ ചരടു പിടിച്ചു പാറുന്നു.. ഒരായിരം മനുഷ്യരുടെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ കാണാനാവുന്നത്. ഓരോ കഥാപാത്രവും സന്ദർഭോചിതമായി കേന്ദ്രകഥാപാത്ര സങ്കൽപ്പത്തിലേക്ക് ഇവിടെ ഉയരുന്നു. ഈ നോവലിന്റെ പ്രധാന സവിശേഷത ആത്യന്തികമായ ഒരു വലിയ ദുഃഖത്തിൽ ചെന്നവസാനിക്കുന്ന നോവലിന്റെ അന്ത്യം തന്നെയാണ് .. സമൂഹത്തിന്റെയും കഥാപാത്രങ്ങളുടെയും നിലവിളികൾക്ക് നോവലിസ്റ്റ് ചെവിയോർക്കുമ്പോൾ അതൊരു വലിയ വെളിപാടായി വായനക്കാരനിൽ പരിണമിക്കുന്ന ഇന്ദ്രജാലമാണ് മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ.

Author : M Mukundan
Language : Malayalam
Category : Novel
Publisher : DC Books
ISBN :  9788126477289
Format : Paperback
Edition : 59th Edition
Binding Type : Perfect
Lamination Type : Matte
Pages : 304
Publication Year : 1974

Weight 400 g
Dimensions 14 × 2 × 21 cm

1 review for മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

  1. Anju Mathew

    വടക്കൻ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്നു മയ്യഴി (മാഹി ). മയ്യഴിയുടെ സ്വാന്തന്ത്ര്യ ചരിത്രത്തെ കാലിപനികതയോടു കൂട്ടിയിണക്കിയ സംഭവബഹുലമായ രചന. മയ്യഴിയിലെ മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെ ദേശത്തിന്റെ ആത്മാവിലേക്കും സംസ്‍കാരത്തിലേക്കും വെളിച്ചം വീശുന്ന കൃതി . ക്ഷുഭിത യൗവനത്തിന്റ പ്രതീകമായ വിദ്യാസമ്പന്നനായ കഥനായകൻ തനിക്ക് മുൻപിൽ വച്ചു നീട്ടുന്ന സ്വർഗ്ഗതുല്യമായ അവസരങ്ങളെക്കാൾ ദേശത്തിന്റെ വിമോചനത്തെ സ്വപ്നം കാണുന്നു.വിപ്ലവവും,ക മ്മ്യൂണിസവും,പ്രണയവും, പ്രണയനൈരാശ്യവും,ദുരന്തവും പ്രമേയമായി വരുന്ന നോവൽ അതുകൊണ്ട് തന്നെ മലയാളത്തിലെ സുപ്രധാന രചനകളിൽ ഒന്നായി മാറുന്നു .മയ്യഴിയും വെള്ളിയാങ്കല്ലും അവിടുത്തെ കഥകളും ഇന്നും വായനക്കാരുടെ മനസ്സിൽ മായാതെ നിലകൊള്ളുന്നു.

Add a review

Your email address will not be published. Required fields are marked *

Shopping Cart