Sale!

വിലായത്ത് ബുദ്ധ

(1 customer review)

144

വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ്
– സച്ചി, സംവിധായകൻ

വായനക്കാരന്റെ മുൻവിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകൾ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്. ലോകത്തെക്കുറിച്ചുള്ള അമ്പരപ്പ് തീരുന്നിടത്ത് ജ്ഞാനം ആരംഭിക്കുന്നു എന്ന ധാരണയുള്ള ഒരു എഴുത്തുകാരൻ ഊതിക്കാച്ചിയെടുത്ത മനുഷ്യസ്വഭാവചരിതമാണ് ‘വിലായത്തെ ബുദ്ധ’.
– ഡോ. സുരേഷ്‌ മാധവ്

നിർത്താതെ വേഗത്തിൽ സ്റ്റേഷൻ പാസ് ചെയ്ത് പോകുന്നൊരു തീവണ്ടിയിൽ മജീഷ്യൻ കണക്കെ വായനക്കാരെ ഇന്ദു ‘ഠപ്പേ’ എന്ന് പെട്ടെന്ന് പിടിച്ചിടുകയാണ്
– കെ.വി. മണികണ്ഠൻ

‘വിലായത്ത് ബുദ്ധ’ മലയാള സാഹിത്യത്തിൽ ചർച്ചയാകാൻ വേണ്ടുന്ന അനേകം ചെറുശില്പങ്ങൾ അടങ്ങുന്ന അസ്സൽ വൃക്ഷം തന്നെയാണ്. സുഗന്ധപൂരിതമായ കാതലുള്ള ഒന്ന്.
– സിജി വി.എസ്.

മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ

Author : G R Indhugopan
Language : Malayalam
Category : Novel
Publisher : Mathrubhumi Books
ISBN : 978-93-90865-13-0
Format : Paperback
Edition : 5th Edition
Binding Type : Perfect
Lamination Type : Matte
Pages : 132
Publication Year : 2020

Weight 100 g
Dimensions 13.5 × 1 × 21 cm

1 review for വിലായത്ത് ബുദ്ധ

  1. Anju Mathew

    ചന്ദനമരങ്ങൾക്ക് കീർത്തി കേട്ട മറയൂരിലെ ലക്ഷണമൊത്ത ഒരു അത്യപൂർവ്വം ചന്ദനമരത്തിനു വേണ്ടി ഗുരുവും ശിഷ്യനും നടത്തുന്ന ഉദ്വേഗജനകമായ പോരാട്ടത്തിന്റെ കഥയാണ് ജി. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ.ലളിതമായ ആഖ്യാനശാലിയോടൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വായന മനോഹരമായ ഒരു അനുഭവം ആയി മാറുന്നു .ലക്ഷണമൊത്ത ഏറ്റവും മുന്തിയ ഇനം ചന്ദനമരമാണ് ‘വിലയാത്ത് ബുദ്ധ’.വ്യക്തി ജീവിതത്തിൽ കക്ഷി രാഷ്ട്രീയം, അധികാരം,തുടങ്ങിയവ നടത്തുന്ന ഇടപെടലുകളും അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഒട്ടും രസഭംഗം കൂടാതെ എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നു.പ്രണയത്തിന്റെ,പ്രതികാരത്തിന്റെ, നിസ്സഹായതയുടെ ജീവിതചിത്രം ഏറ്റവും ആകാംഷപൂർവ്വം സമന്വയിപ്പിച്ചിരിക്കുന്ന രചന.

Add a review

Your email address will not be published. Required fields are marked *

You may also like…

Shopping Cart